SignIn
Kerala Kaumudi Online
Thursday, 10 September 2026 1.17 AM IST

നെയ്‌മീൻ പൊള്ളിച്ചതും ചിക്കനും കിട്ടിയില്ല,​ സത്കാരത്തിനെത്തിയവർ ഹോട്ടൽ അടിച്ചു തകർത്തു

neymeen-

കോഴിക്കോട് : ഹോട്ടലിൽ സംഘടിപ്പിച്ച സത്കാരത്തിനിടെ മീനും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായവർ ഹോട്ടൽ അടിച്ചു തകർത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോർട്ടീൻസ് ഹോട്ടലിലാണ് സംഭവം. നെയ്മീനും ചിക്കനും ലഭിക്കാത്തതിൽ പ്രകോപിതരായാണ് സത്കാരത്തിനെത്തിയവർ അക്രമം കാട്ടിയത്. ഹോട്ടലിലെ കസേരകളും ഇവർ അടിച്ചു തകർത്തു.

ചിക്കൻ ബിരിയാണി,​ ബീഫ് ബിരിയാണി അല്ലെങ്കിൽ മീൻകറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു വിഭവങ്ങൾ. നെയ്മിൻ പൊള്ളിച്ചതും ചിക്കനുമാണ് ഇവർ ആവശ്യപ്പെട്ടത്. അത് ലഭിക്കാതായതോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഹോട്ടൽ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസിന് നേരെയും സംഘം തട്ടിക്കയറി. സംഭവത്തിൽ നാലുപേരെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY