കൊച്ചി: ഗായകൻ കെ.പി. ബ്രഹ്‌മാനന്ദന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5ന് കൊച്ചി പാടിവട്ടത്തെ അസീസിയ കൺവെൻഷൻ സെന്ററിൽ 'നീലനിശീഥിനി - ബ്രഹ്മാനന്ദൻ സ്റ്റോറി" എന്ന പേരിൽ അനുസ്മരണ സംഗീതസന്ധ്യ സംഘടിപ്പിക്കും. ബ്രഹ്‌മാനന്ദന്റെ ജീവിതയാത്രയും ഹിറ്റ് ഗാനങ്ങളും സമന്വയിപ്പിച്ച ദൃശ്യ സംഗീതാവിഷ്‌കാരമാണിത്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ മകൻ രാകേഷ് ബ്രഹ്മാനന്ദൻ ആലപിക്കും. പിന്നണി ഗായിക സുജാത മോഹനന് ബ്രഹ്‌മാനന്ദൻ പുരസ്‌കാരം സമ്മാനിക്കും. വിജയ് യേശുദാസ്, രഞ്ജിനി ജോസ്, സയനോര ഫിലിപ്പ്, അനൂപ് ശങ്കർ, ഇഷാൻ ദേവ്, നിത്യ മാമ്മൻ, വൃന്ദ മേനോൻ തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |