SignIn
Kerala Kaumudi Online
Thursday, 11 June 2026 9.00 PM IST

തനിക്കെതിരെ കേരളത്തിൽ കേസുണ്ടോയെന്ന് ഉദയനിധി

udhayanidhi-stalin

തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരേ കേസുകൾ എന്തെങ്കിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ പൊലീസ് മേധാവി റവാ‌ഡ ചന്ദ്രശേഖറിന് അപേക്ഷ നൽകി ഡി.എം.കെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. നേരത്തേ സനാതന ധർമവുമായി ബന്ധപ്പെട്ട് ഉദയനിധി നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കേസുകളെടുത്തിരുന്നു. അത്തരം കേസുകൾ കേരളത്തിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് അപേക്ഷ അയച്ചത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായാണ് ഉദയനിധി വിവരങ്ങൾ തേടിയത്.

നിലവിൽ ഉദയനിധിയ്‌ക്കെതിരേ കേരളത്തിൽ കേസുകളൊന്നുമില്ലെന്നാണ് സൂചന. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മറുപടി നൽകും. സാധാരണയായി തിരഞ്ഞെടുപ്പുകാലത്ത് നേതാക്കന്മാർ തങ്ങളുടെ പേരിലെ കേസ് വിവരങ്ങൾ ആരായാറുണ്ടെങ്കിലും അയൽ സംസ്ഥാനത്തു നിന്ന് ഇത്തരമൊരു അപേക്ഷ എത്തിയത് ആദ്യമായാണെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, UDAYANIDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360