SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.53 AM IST

നഴ്സസ് ദിന വാരാഘോഷം

ഇടുക്കി: ജില്ലയിലെ നഴ്സുമാരുടെ സംയുക്താഭിമുഖ്യത്തിൽ നഴ്സസ് ദിന വാരാഘോഷം പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ സംഘടിപ്പിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആശിഷ് മോഹൻകുമാർ ദിനാചരണ സന്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ വനിതമുരുകൻ, ജില്ലാ നഴ്സിംഗ് ഓഫീസർ ജോസി ഫ്രാൻസിസ്,എം.സി.എച്ച് ഓഫീസർ ഷൈലജോർജ് , മറ്റ് ജനപ്രതിനിധികൾ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഴ്സിംഗ് വിഭാഗം ജീവനക്കാർ കലാപരിപാടികൾ അവതരിപ്പിച്ചു. പാലാ ജനറൽ ആശുപത്രി ലോ സെക്രട്ടറി ഷരീഫ് കേരള സർവീസ് റൂൾസ് സംബന്ധിച്ച് ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL