ഈദ് വെടിനിറുത്തൽ: രണ്ട് ഇന്ത്യക്കാരെ താലിബാൻ വിട്ടയച്ചു
1 MIN READ PUBLISHED: AUGUST 05, 2020 01:03 AM IST
കാബൂൾ: ഈദ് ദിനാഘോഷത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ വെടിനിറുത്തൽ പ്രഖ്യാപിച്ച താലിബാൻ തടങ്കലിലാക്കിയിരുന്ന മൂന്ന് ഇന്ത്യക്കാരിൽ രണ്ടുപേരെ വിട്ടയച്ചു. ഇരുവരെയും ഡൽഹിയിലേക്ക് അയച്ചു. 2018ൽ താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയ മൂന്നാമന്റെ മോചനത്തിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായ രണ്ടുപേരുടെ പേരോ മേൽവിലാസമോ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മോചിപ്പിക്കാൻ ജൂലായ് 31നാണ് തീരുമാനമായത്. വെടിനിറുത്തൽ പ്രഖ്യാപനത്തിന്റെ ഭാഗമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയും ഭീകര ഗ്രൂപ്പുകളും തമ്മിൽ 7ന് ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. അഫ്ഗാൻ ജയിലിൽ കഴിയുന്ന 400 ഓളം ഭീകരരെ വിട്ടയയ്ക്കുന്നതാകും ചർച്ചയിലെ പ്രധാനവിഷയം.
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായം. ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനക്കമ്പനികളിലെയും പൈലറ്റുമാരെ ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദ്ദേശം.
ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 6ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി.വി.കെ. മധുരാന്തകം, ധാരാപുരം എന്നീ