SignIn
Kerala Kaumudi Online
Sunday, 01 November 2026 3.27 AM IST

മോദിയുടെ പിറന്നാൾ: രാജ്യത്ത് ഒരാഴ്‌ച സേവന പരിപാടികൾ

mo

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം പിറന്നാൾ ബി.ജെ.പി പ്രവർത്തകർ രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന സേവന പരിപാടികൾക്ക് (സേവാ സപ്താഹം) തുടക്കമിട്ട് ആഘോഷിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പതിവ് ആഘോഷങ്ങൾ ഇല്ലായിരുന്നു.

എല്ലാ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരിക വെല്ലുവിളി നേരിടുന്ന 70 പേർക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേർക്ക് കണ്ണട നൽകുക, 70 സ്ഥാപനങ്ങൾ ശുചീകരിക്കുക, മരുന്നു വിതരണം, രക്തദാനം തുടങ്ങിയ പരിപാടികളാണ് നടത്തിയത്.

മോദിയുടെ ജീവിത മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം ഡൽഹിയിൽ ആരംഭിച്ചു. സൂറത്തിൽ 70,000 വൃക്ഷത്തൈകൾ നട്ടാണ് ജന്മദിനാഘോഷം. സേവാ സപ്താഹ് ഞായറാഴ്ച വരെ നീളും. ബി.ജെ.പി. പ്രവർത്തകർ കോയമ്പത്തൂരിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ 70 കിലോ ലഡു വിതരണം ചെയ്‌തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്,​ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി, അമിത്ഷായും രാജ്‌നാഥ് സിംഗും അടക്കമുള്ള മന്ത്രിമാർ, എം.പിമാർ,​ മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,​ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഢ,​ ലതാ മങ്കേഷ്‌കർ, കങ്കണ റണൗട്ട്, മോഹൻലാൽ, സുരേഷ്‌ഗോപി , ഉണ്ണിമുകുന്ദൻ , രജനികാന്ത് തുടങ്ങി നിരവധി പേർ മോദിക്ക് ആശംസ നേർന്നു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ' എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 'ജന്മദിനാശംസകൾ നേരുന്നു സർ. ആയുരാരോഗ്യവും എല്ലാവിധ സന്തോഷങ്ങളും നേരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

മോ​ദി​ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്ന് ​ലോ​ക​നേ​താ​ക്കൾ

ജ​ർ​മ്മ​ൻ​ ​ചാ​ൻ​സ​ല​ർ​ ​ആ​ഞ്ജ​ല​ ​മെ​ർ​ക്ക​ൽ,​ ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്‌​ളാ​ഡി​മ​ർ​ ​പു​ട്ടി​ൻ,​ ​ഫി​ൻ​ലാ​ൻ​ഡ് ​പ്ര​ധാ​ന​മ​ന്ത്രി​ ​സ​ന്നാ​ ​മാ​രി​ൻ,​ ​നേ​പ്പാ​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കെ.​പി.​ ​ശ​ർ​മ്മ​ ​ഒ​ലി​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് 70ാം​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു..
മോ​ദി​യെ​ ​ന​രേ​ന്ദ്ര​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ച്ചാ​ണ് ​ആ​ഞ്ജ​ല​ ​മെ​ർ​ക്ക​ൽ​ ​ആ​ശം​സ​ ​നേ​ർ​ന്ന​ത്.ഇ​ന്ത്യ​യും​ ​ജ​ർ​മ്മ​നി​യും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൽ​ ​ഞ​ങ്ങ​ൾ​ ​വി​ജ​യി​ച്ചു.​ ​മോ​ദി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വി​ജ​യം​ ​ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും​ ​അ​വ​ർ​ ​ആ​ശം​സി​ച്ചു.മെ​ർ​ക്ക​ലി​ന്റെ​ ​സ​ന്ദേ​ശം​ ​മോ​ദി​ ​ട്വിറ്റ​റി​ൽ​ ​പ​ങ്കു​വ​ച്ചു.ത​ങ്ങ​ളു​ടെ​ ​സൗ​ഹൃ​ദ​ത്തെ​ ​അ​ങ്ങേ​യ​റ്റം​ ​വി​ല​മ​തി​ക്കു​ന്നു​വെ​ന്ന് ​വ്‌​ളാ​ഡി​മ​ർ​ ​പു​ട്ടി​ൻ​ ​പ​റ​ഞ്ഞു.​ ​.​ ​ആ​രോ​ഗ്യം,​ ​സ​ന്തോ​ഷം,​ ​ക്ഷേ​മം​ ​എ​ന്നി​വ​യും​ ​എ​ല്ലാ​ാ​വി​ജ​യ​ങ്ങ​ളും​ ​നേ​രു​ന്ന​താ​യും​ ​പു​ട്ടി​ൻ​ ​മോ​ദി​ക്ക​യ​ച്ച​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360