SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.43 PM IST

കുരുക്കായി സ്വപ്‌നയുടെ മൊഴി; ശിവശങ്കറെ ഡോളർ കടത്ത് കേസിലും പ്രതിയാക്കും

sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് പ്രതി ചേർക്കുമെന്ന് വിവരം. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർക്കുക. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോൾ ഡോളർ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി

ഡോളർ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുതായും സ‌്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കാനാണ് സാദ്ധ്യത.

നിലവിൽ സ്വർണക്കടത്ത് കേസ്, കളളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയിലും ശിവശങ്കർ പ്രതിയാണ്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജൻസികളാണ് ശിവശങ്കറിനെതിരായ കേസുകൾ നിലവിൽ അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GOLD SMUGGLING CASE, SWAPNA SURESH, SIVASANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY