SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.55 AM IST

ലോകത്ത് 9.87 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ 21 ലക്ഷം പിന്നിട്ടു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി എൺപത്തേഴ് ലക്ഷം പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇരുപത്തൊന്ന് ലക്ഷം കടന്നു. ഏഴ് കോടി പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 1,06,40,544 കൊവിഡ് ബാധിതരാണ് ഉള്ളത്. പതിനാലായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1,82,831 പേരാണ് ചികിത്സയിലുള്ളത്.1.53 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,00,063 ആയി ഉയർന്നു.

അമേരിക്ക, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ രണ്ടരക്കോടിയിലധികം രോഗബാധിതരാണ് ഉള്ളത്. 1,87,751 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.24 ലക്ഷം പേർ മരിച്ചു. ഒന്നര ലക്ഷം പേർ സുഖം പ്രാപിച്ചു.

ബ്രസീലിൽ എൺപത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.15 ലക്ഷം പേർ മരിച്ചു. എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360