SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.08 AM IST

കൊവിഡ് പോരാട്ടത്തിന് ജോയ് ആലുക്കാസും

joy

തൃശൂർ: ത‌ൃശൂർ മെഡിക്കൽ കോളേജിലെ ഐ.സി.യു വികസന പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ സഹായം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ലോലാ ദാസിന് കൈമാറി. 38 പുതിയ ഐ.സി.യു കിടക്കകൾ സജ്ജീകരിക്കും. ഒരാഴ്‌ചയ്ക്കകം പുതിയ ഐ.സി.യു ബ്ളോക്കിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഡോക്‌ടർമാരുടെ അഭ്യർത്ഥനപ്രകാരമാണ് ഈ ദൗത്യം ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഏറ്റെടുത്തത്. ഇതു സംബന്ധിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ലോലാ ദാസ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്‌ണൻ, ഡോ. നിഷ, ഡോ. രൺദീപ്, ഡോ. രവീന്ദ്രൻ, ഡോ. ഷംഷാദ് ബീഗം, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ്, ടി.എ. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. രോഗികൾക്ക് ആശ്വാസമേകുന്ന പുതിയ പദ്ധതിക്കായി 15 കോടി രൂപവരെ സംഭാവന നൽകാൻ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഒരുക്കമാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, COVID, JOY ALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360