SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

പന്ത്രണ്ടാം ക്ലാസ് പരീക്ഷ സി ബി എസ് ഇ റദ്ദാക്കിയേക്കും; തീരുമാനം ഉടൻ, മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിൽ ചർച്ച

Increase Font Size Decrease Font Size Print Page

exam

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സി ബി എസ് ഇ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം രണ്ടാഴ്‌ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതർ വ്യക്തമാക്കുന്നത്. നിലവിലെ അന്തരീക്ഷത്തിൽ പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിലും സി ബി എസ് ഇ തീരുമാനമെടുക്കേണ്ടതുണ്ട്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്ക് നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്‌തിയില്ലെങ്കിൽ പരീക്ഷ എഴുതാമെന്നായിരുന്നു സി ബി എസ് ഇ നൽകിയ നിർദേശം.

നേരത്തെ, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സി ബി എസ് ഇ നീട്ടിവച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നായിരുന്നു ബോർഡ് അറിയിച്ചിരുന്നത്. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതർ അന്നു പറഞ്ഞിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE EXAM, COVID INDIA, LOCKDOWN, EDUCATIONAL MINISTRY, PLUS TWO EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY