തൃശൂർ: കാണാതായ മുൻ സി പി എം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിലെത്തിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു.
ഒരാവശ്യത്തിനായി കണ്ണൂർ വരെ പോയതാണെന്നാണ് സുജേഷ് പറയുന്നത്. ഇന്നലെ മുതലായിരുന്നു ഇയാളെ കാണാതായത്.കാണാതായതിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേസെടുത്തതിനാൽ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |