SignIn
Kerala Kaumudi Online
Sunday, 01 November 2026 3.13 AM IST

ടി.എം. ജേക്കബ് കേരളം കണ്ട പ്രഗത്ഭ ഭരണ തന്ത്രജ്ഞൻ: മുഖ്യമന്ത്രി 

vds

കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാമാജികനും ഭരണ തന്ത്രജ്ഞനുമായിരുന്നു ടി.എം. ജേക്കബ് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ 15-ാമത് ടി.എം. ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തന്റെ ഗുരുതുല്യനായ ജേക്കബിന്റെ പേരിൽ നിർമ്മിക്കുന്ന സ്മാരകം വരും തലമുറയ്‌ക്ക് മുതൽക്കൂട്ടാകുമെന്നും പറഞ്ഞു.
കേരള കോൺഗ്രസ് (ജേക്കബ് ) ലീഡറും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുമായ അനൂപ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, യു ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, എൽദോസ് കുന്നപ്പിള്ളി, പാർട്ടി സംസ്ഥാന നേതാക്കളായ എം.സി. സെബാസ്റ്റ്യൻ, ബാബു വലിയവീടൻ, വി.ഡി. ജോസഫ്, കെ.ആർ. ഗിരിജൻ, രാജു പാണാലിക്കൽ, റെജി ജോർജ്, ഇ.എം. മൈക്കിൾ,ചിരട്ടക്കോണം സുരേഷ്, കരുമം സുന്ദരേശൻ, കല്ലട ഫ്രാൻസിസ്, കോശി തുണ്ട് പറമ്പിൽ, സി. വീരാൻകുട്ടി, സാജൻ ജോസഫ്, ഷീൻ ജോസ്, മത്തായി മണ്ണപ്പിള്ളി, കെ.എം. ജയന്തി, വാസു കാരാട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA