SignIn
Kerala Kaumudi Online
Thursday, 19 September 2024 7.48 AM IST

ഇനി ഭാര്യമാർക്ക് ധൈര്യമായി ഭർത്താക്കന്മാരെ പൂട്ടാം, ലോക്കിടുന്നത് ശരീരത്തിലെ അതിപ്രധാന ഭാഗത്ത്, കാണാം വീഡിയോ

Increase Font Size Decrease Font Size Print Page

love

ബീജിംഗ്: പുരുഷന്മാർക്കുള്ള ഏറ്റവും പുതിയ ലൈംഗിക കളിപ്പാട്ടവുമായി എത്തിയിരിക്കുകയാണ് ചൈന. പേര് സെൽമേറ്റ് 2. കിയു എന്ന കമ്പനിയാണ് നിർമ്മാതാക്കൾ. ഉപകരണം പൂർണമായി പുതുപുത്തനല്ലെന്നതാണ് വാസ്തവം. നേരത്തേ ഈ ഉപകരണം ഉപയോഗിച്ച് പണികിട്ടിയവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് കമ്പനി ഐറ്റം ഇപ്പോൾ വീണ്ടും വിപണിയിലെത്തിച്ചിരിക്കുന്നത്. ഇനി ഇത് ഉപയോഗിക്കുന്നവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ ഉറപ്പ്.

ലോകത്തെ ആദ്യത്തെ ആപ്പ് നിയന്ത്രിയ ഉപകരണം എന്ന് കൊട്ടിഘോഷിച്ചാണ് കമ്പനി സെൽമേറ്റ് ആദ്യം വിപണിയിലെത്തിച്ചത്. ഇത് ഉപയോഗിക്കുന്നയാളുടെ ജനനേന്ദ്രിയം ഉപകരണത്തിലെ ഒരു ലോഹ ‌ട്യൂബിലാക്കി ലോക്ക് ചെയ്യും. ട്യൂബിനുള്ളിലെ വളയങ്ങളാണ് പൂട്ടുകളായി പ്രവർത്തിക്കുന്നത്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എത്ര ദൂരത്തുനിന്നും പങ്കാളിക്ക് മൊബൈൽഫോണിന്റെ സഹായത്തോടെ ഇതിനെ നിയന്ത്രിക്കാൻ കഴിയും. ഇത് ലൈംഗിക കളിപ്പാട്ടമാണെങ്കിലും ചാരിറ്റി ബെൽറ്റ് എന്ന നിലയിലാണ് കൂടുതൽ ഉപയോഗം. അതായത് തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തടയാൻ ഇതിലൂടെ പങ്കാളിക്ക് കഴിയും. വഴിവിട്ട ബന്ധമുള്ള ഭർത്താക്കന്മാരെ നിലയ്ക്കുനിറുത്താൻ ഇതിലൂടെ ഭാര്യമാർക്ക് കഴിഞ്ഞിരുന്നു.

zap

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതുണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.വിദൂര നിയന്ത്രിതമായ ഉപകരണം ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതോടെയാണ് ഗുരുതരാവസ്ഥ ബോദ്ധ്യപ്പെട്ടത്. ഒരാൾ ഒരാളുടെ സ്വകാര്യ ഭാഗം ഉപകരണമുപയോഗിച്ച് പൂട്ടുന്നതോടെ അതിന്റെ നിയന്ത്രണം പൂർണമായും ഹാക്കർമാർ ഏറ്റെടുക്കുക്കയായിരുന്നു. അവർ ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ പൂട്ട് തുറക്കാനും കഴിയുമായിരുന്നില്ല. നിരവധിപേർ ഈ കെണിയിൽ വീണുപോവുകയും ചെയ്തു. ഇതോടെ ഉപകണത്തിന്റെ വിപണി കുത്തനെ ഇടിഞ്ഞു.

വൻ നഷ്ടമുണ്ടായതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ ഐറ്റം കമ്പനി വിപണിയിലെത്തിച്ചത്. ഇതിൽ പ്രശ്നമുണ്ടാക്കാൻ ഹാക്കർമാർക്കെന്നല്ല സക്ഷാൽ ദൈവംതമ്പുരാനുപോലും കഴിയില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, PENIS, CHASTITY DEVICE, POTENTIAL SECURITY, UPGRADE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.