SignIn
Kerala Kaumudi Online
Saturday, 20 June 2026 6.57 PM IST

ആറുമാസത്തിനുള്ളിൽ ഐസിസ് - കെ അമേരിക്ക ആക്രമിച്ചേക്കും

-pentagon

വാഷിംഗ്ടൺ: ആറു മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐസിസ് - കെ ഭീകരർ അമേരിക്കയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയേക്കാമെന്ന് പെന്റഗൺ ഡിഫൻസ് പോളിസി അണ്ടർ സെക്രട്ടറി കോളിൻ കാൽ പറഞ്ഞു. സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ സാക്ഷ്യപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അഫ്ഗാന് പുറത്ത് നിന്ന് അമേരിക്കയ്‌ക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി പുനഃസൃഷ്ടിക്കാൻ അൽ ഖ്വ ഇദയ്ക്ക് ഒന്നോ രണ്ടോ വർഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടത്താനുള്ള ശേഷി ഐസിസിനും അൽ ക്വ ഇദയ്ക്കും ഉണ്ട്.
രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് ആഗസ്റ്റിൽ അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം മടങ്ങിയതിന് ശേഷവും ഭീകരർ അമേരിക്കയുടെ മേൽ ഗുരുതര സുരക്ഷാ വെല്ലുവിളികൾ ഉയര്‍ത്തുകയാണ്. യു.എസ് സേന പിൻവാങ്ങിയതിന് ശേഷം അഫ്ഗാനിൽ ഷിയ വിഭാഗത്തെ ലക്ഷ്യമിട്ട് ഐസിസ് ആക്രമണം അഴിച്ചുവിടുകയാണ്.

ഐസിസിനെതിരെ ഫലപ്രദമായി പോരാടാനുള്ള കഴിവ് താലിബാനുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് കോളിൻ പറഞ്ഞു. നിലവിൽ താലിബാൻ ഐസിസിന്റെ ശത്രു പക്ഷത്താണുള്ളത്. അതിനാൽ, ഐസിസിനെ നിയന്ത്രിക്കേണ്ടത് താലിബാന്റെ ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PENTAGON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360