SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.58 PM IST

യമൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം : 22 മരണം

vbgghgyh

സനാ: ദക്ഷിണ യമനിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 22 മരണം. 50 പേർക്ക് പരിക്കേറ്റു. ഏദൻ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏദനിൽ ഗവർണർ സഞ്ചരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഗവർണർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360