SignIn
Kerala Kaumudi Online
Thursday, 14 May 2026 1.28 PM IST

ആരും പറയാൻ ധൈര്യപ്പെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞത്; ഹൈക്കമാൻഡ് നടപടിയെടുക്കണമെന്ന് പി രാജീവ്

p-rajeev

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയുള്ള കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സുധാകരനെതിരായ നിയമനടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്. ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കോൺഗ്രസുകാർ മാറിയിരിക്കുന്നു. ഇത്രയും മോശപ്പെട്ട നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടി കേരളത്തിന് അപമാനമാണ്. സുധാകരനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കണം. ആരും പറയാൻ ധൈര്യപ്പെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞത്.'- മന്ത്രി പറഞ്ഞു.

ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ചുവന്ന നായയെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിനടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി തന്നെ സുധാകരന് പ്രചാരണയോഗങ്ങളിൽ മറുപടി നൽകിയേക്കും.

Add as a preferred source on Google
TAGS: P RAJEEV, K SUDAKARAN, CONGRESS, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA