SignIn
Kerala Kaumudi Online
Thursday, 02 July 2026 7.29 PM IST

കോഴിക്കോട് മാസങ്ങൾ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു; അസ്ഥികളും തലയോട്ടിയും ചിതറിക്കിടക്കുന്ന നിലയിൽ

kozhikkode-thiruvambadi

കോഴിക്കോട്: തിരുവമ്പാടിയിൽ റബ്ബർ എസ്റ്റേറ്റിനോട് ചേർന്ന് കാടുമൂടിയ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപമാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഇതിന് സമീപത്തുണ്ടായിരുന്ന മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു തുണിയും പൊലീസിന് ലഭിച്ചു. അവശിഷ്ടങ്ങൾക്ക് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥികളും തലയോട്ടിയും കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചിട്ടിട്ടുണ്ട്. പോസ്റ്റുമാർട്ടം അടക്കമുള്ള തുടർ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY