നിങ്ങൾ കലാപകാരികൾ വളരെ നിസാരമായി കത്തിച്ച് കളയുന്ന ഒരു ട്രെയിൻ ഉണ്ടാക്കാനുള്ള ചെലവ് എത്രയാണെന്ന് അറിയാമോ? ഒരു കോച്ച് കത്തി നശിച്ചാൽ മാത്രം റെയിൽവെക്ക് നഷ്ടമാകുന്നത് കോടികളാണ്. അപ്പോൾ ഒരു ട്രെയിൻ മുഴുവനായി കത്തി നശിച്ചാൽ എത്ര രൂപയോളം നഷ്ടമുണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
രാജ്യത്തെയും അതിർത്തികളെയും സംരക്ഷിക്കേണ്ട യുവാക്കൾ തന്നെ കലാപം അഴിച്ചു വിട്ടാൽ പിന്നെ ഇവരെ കൊണ്ട് നാടിനു എന്താണ് നേട്ടം? ഇവരിൽ ഒരാൾ പോലും അർഹനല്ല രാജ്യത്തിന്റെ സൈനികൻ ആകുവാൻ. എന്നിട്ടും അഗ്നിപഥിൽ മാറ്റങ്ങൾ വരുത്താതെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും, കൂടുതൽ അർദ്ധ സൈനിക വിഭാഗങ്ങളിൽ അഗ്നിവീറുകാർക്കു സംവരണം പ്രഖ്യാപിച്ചും കേന്ദ്രസർക്കാർ കടുത്ത നടപടികളുമായി മുന്നോട്ടു പോകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |