SignIn
Kerala Kaumudi Online
Tuesday, 16 August 2022 4.14 PM IST

ക്ഷീരകർഷകർക്ക് മൂലധനം: മിൽമയും എസ്.ബി.ഐയും ധാരണയിൽ

sbi

തിരുവനന്തപുരം: കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി - എ.എച്ച് ആൻഡ് എഫ്) മുഖേന ക്ഷീരകർഷകർക്ക് പ്രവർത്തനമൂലധന വായ്പ ലഭ്യമാക്കാനായി മിൽമയുമായി കൈകോർത്ത് എസ്.ബി.ഐ. ബാങ്കിന്റെ തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ സി.ജി.എം വെങ്കട്ടരമണ ബായിറെഡ്ഡി,​ മിൽമ മാനേജിംഗ് ഡയറക്‌ടർ പാട്ടീൽ സുയോഗ് സുഭാഷ്‌റാവു എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.

എസ്.ബി.ഐ സി.ജി.എം (സ്‌ട്രാറ്റജി - അഗ്രി ആൻഡ് എഫ്.ഐ)​ എസ്.ആദികേശവൻ,​ ജനറൽ മാനേജർമാരായ വി.സീതാരാമൻ,​ ടി.ശിവദാസ്,​ ശ്രീശേഷു,​ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്‌ടർ ശശികുമാർ,​ ഡെപ്യൂട്ടി ഡയറക്‌ടർ രാംഗോപാൽ,​ എസ്.ബി.ഐ ഡി.ജി.എം ആർ.മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷീരകർഷകർ, ക്ഷീരസംബന്ധ ബിസിനസുകൾ, സംരംഭങ്ങൾ എന്നിവയ്ക്കാണ് വായ്‌പ ലഭ്യമാക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MILMA, SBI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.