SignIn
Kerala Kaumudi Online
Saturday, 30 May 2026 7.59 AM IST

കുപ്പിവെള്ള തർക്കം : യാത്രക്കാരനെ ഒാടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു

man-thrown-out-of-train

ലക്‌നൗ : ഒരു കുപ്പിവെള്ളത്തിന്റെ പേരിൽ നടന്ന വഴക്കിന് പിന്നാലെ റെയിൽവേ പാൻട്രി സ്റ്റാഫ് യാത്രക്കാരനെ ആക്രമിച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രവി യാദവ് എന്ന 26 കാരനാണ് ദുരനുഭവം നേരിട്ടത്. സഹോദരിക്കൊപ്പം രപ്തിസാഗർ എക്സ്പ്രസിൽ സഞ്ചരിക്കവെ ട്രെയിൻ ജിറോളി ഗ്രാമത്തിൽ എത്തിയപ്പോൾ ഇയാളും സറ്റാഫും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രവിയുടെ സഹോദരി ലലിത്പുർ സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും സ്റ്റാഫ് രവിയെ ഇറങ്ങാൻ അനുവദിച്ചില്ല. ഇയാളെ മർദ്ദിച്ച് ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. പ്രദേശവാസികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാൾ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് സൂചന. രവിയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ അമിത്ത് എന്നയാളെ രവി തിരിച്ചറിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MAN THROWN OUT OF TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360