SignIn
Kerala Kaumudi Online
Saturday, 03 October 2026 3.30 AM IST

ഗുലാം നബി ഉപരാഷ്‌ട്രപതിയെ കണ്ടു

ghulam

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിൽ ഉപരാഷ്‌ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. ഉപരാഷ്‌‌ട്രപതിയായി ചുമതലയേറ്റ ധൻകറിന് ആശംസ നേരാനാണ് ആസാദ് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ആസാദ് ജമ്മു-കാശ്‌മീർ കോൺഗ്രസ് പ്രചരണ സമിതി അദ്ധ്യക്ഷ സ്ഥാനം അടക്കം രാജിവച്ച ശേഷമുള്ള കൂടിക്കാഴ്‌ചയുടെ രാഷ്‌ട്രീയവും ചർച്ചയായിട്ടുണ്ട്. ആസാദിനെ ജമ്മു-കാശ്‌മീർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് ഹൈക്കമാൻഡ് നീക്കം. എന്നാൽ ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുന്നതിനോട് ആസാദിന് താത്പര്യമില്ലെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ സുപ്രധാന കാര്യങ്ങളിൽ കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയില്ലെന്ന പരാതിയുമുയർന്നു. ആസാദിന് പിന്തുണയുമായി ചില സംസ്ഥാന നേതാക്കളും ഹൈക്കമാൻഡ് നൽകിയ സ്ഥാനമാനങ്ങൾ രാജിവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, GHULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360