SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.48 PM IST

അത്താഴത്തിന് മാതാവ് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിയില്ല; പതിനാറുകാരി തൂങ്ങിമരിച്ചു

Increase Font Size Decrease Font Size Print Page
suicide

ഡെറാഡൂൺ: മാതാവ് തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാത്തതിൽ വഴക്കിട്ട പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ റായ്‌‌പൂരിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

'അത്താഴത്തിന് അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പെൺകുട്ടി കൂട്ടാക്കിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യാത്തതിനെച്ചൊല്ലി അമ്മയുമായി പെൺകുട്ടി വഴക്കുണ്ടാക്കി. തുടർന്ന് റൂമിൽ കയറി വാതിലടച്ചു. ആദ്യം വീട്ടുകാർ അത് കാര്യമായി എടുത്തില്ല. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി വാതിൽ തുറന്നില്ല. ബന്ധുക്കൾ വാതിലിൽ മുട്ടി,തുറക്കെന്ന് പറഞ്ഞെങ്കിലും കുട്ടിയുടെ പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.'- അയൽവാസി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUICIDE, 16 YEAR OLD GIRL, FOOD, MOTHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY