തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി കോം. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷകൾ 12 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം) ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് പരീക്ഷകൾ 9 മുതൽ ആരംഭിക്കും.
12 ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ്, ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്മെന്റ് പരീക്ഷകൾ 7 മുതൽ ആരംഭിക്കും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്സി. (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബികോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്സി./ബി കോം സെപ്റ്റംബർ 2022 പരീക്ഷയുടെ നവംബർ 29 മുതൽ ഡിസംബർ 5 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 6, 7 തീയതികളിൽ നടത്തും. ഡിസംബർ 5 ന് ശേഷമുളള പരീക്ഷകൾക്ക് മാറ്റമില്ല.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ, ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2013 - 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |