SignIn
Kerala Kaumudi Online
Friday, 18 September 2026 3.37 AM IST

കൽക്കരി ഖനന അഴിമതി; ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇ ഡി അറസ്റ്റ് ചെയ്തു

gg

റാഞ്ചി; കൽക്കരി ഖനന അഴിമതിക്കേസിൽ ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യുട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു സൗമ്യ ചൗരസ്യയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി തവണ ഇവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് വരികയായിരുന്നു.

വീട്ടിൽ റെയ്ഡും നടത്തിയിരുന്നു.

ഓരോ ടൺ കൽക്കരിക്കും 25 രൂപവീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്. കേസിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CASE DIARY, CHATISGHAD, BHUPESH BHAGEL, ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360