SignIn
Kerala Kaumudi Online
Friday, 18 September 2026 2.31 AM IST

ധാരാ സിംഗിന്റെ മോചന ആവശ്യം തള്ളിയെന്ന് ഒഡീഷ സർക്കാർ

s

ന്യൂഡൽഹി: ഗ്രഹാം സ്റ്റെയ്ൻസ് കൊലക്കേസ് പ്രതി ധാരാ സിംഗിന്റെ ജയിൽ മോചന ആവശ്യം തള്ളിയെന്ന് ഒഡീഷ സർക്കാർ. ഇന്നലെ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ശിക്ഷാ റിവ്യൂ ബോർഡ് ആഗസ്റ്റ് 31ന് തീരുമാനമെടുത്തു. ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന ധാരാ സിംഗ് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണിത്. തീരുമാനം വൈകിയാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ജയിൽമോചന ആവശ്യം തള്ളിയ സാഹചര്യത്തിൽ അത് ചോദ്യംചെയ്യുന്ന നിലയിൽ ഹ‌ർജി ഭേദഗതി ചെയ്യാൻ ധാരാ സിംഗിന് കോടതി അനുമതി നൽകി. മൂന്നാഴ്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ മനോജ് മിശ്ര,​ വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 1999ൽ ക്രിസ്‌ത്യൻ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ട് ആൺമക്കളെയും വാഹനത്തിലിട്ട് കത്തിച്ചുകൊന്നതാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360