കൊടുവള്ളി: തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
ഇന്നലെത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൈകുന്നേരത്തോടെ മുഹമ്മദിനെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |