മുഹമ്മ : മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും പ്രായപൂർത്തിയാകാത്ത മകനെ ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്ത ഗൃഹനാഥൻ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തെക്കേവെളി വീട്ടിൽ നവാസിനെയാണ് ( 38 ) മണ്ണഞ്ചേരി സി.ഐ പി.കെ.മോഹിതിന്റെയും, എസ്.ഐ കെ.ആർ.ബിജുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നവാസിന്റെ പേരിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ വധശ്രമത്തിനു കേസുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |