
കൂത്താട്ടുകുളം: കാക്കൂർ ഒലിയപ്പുറം- നടക്കാവ് ഹൈവേയിൽ കാക്കൂർമഠം കവലയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കാക്കൂർ അരികുതുരുത്തേൽ ബിജു ജോർജാണ് (47) മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്ത് നിന്നുവന്ന കാർ, അണ്ടിച്ചിറ റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബിജുവിന്റെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബിജുവിനെ കാർ അല്പദൂരം മുന്നോട്ട് വലിച്ചുകൊണ്ടുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബിജുവിനെ കൂത്താട്ടുകുളത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ബീന. മക്കൾ: ബേസിൽ, ബോവാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |