
പീരുമേട്: ദേശീയപാത 66ൽ കൊടുങ്ങല്ലൂർ ടി.കെ.എസ് ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശാന്തി മരിച്ചു. പശുപ്പാറ മുരിക്കയിൽ പ്രകാശന്റെ മകൻ അനന്തു (24)വാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. അനന്തുവിനൊപ്പം ബൈക്കിലുണ്ടായിരുന്നസുഹൃത്ത് എറണാകുളം പനങ്ങാട് പുതുപറമ്പിൽ അഭിജിത്ത് (25) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. വൈക്കം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി ഇവർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ അഭിജിത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാതാവ്: ഷീല, സഹോദരി.:ആര്യ, സംസ്‌കാരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |