SignIn
Kerala Kaumudi Online
Sunday, 04 October 2026 3.47 AM IST

മാ​ഗ്‌​നേറ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ്:​ ​ ഒ​പ്പ​മു​ണ്ട് ​ആ​ദ്യാ​വ​സാ​നം​ ​വ​രെ

as

അ​ന്വേ​ഷ​ണ​വു​മാ​യി​ ​എ​ത്തു​ന്ന​ത് ​മു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ക,​ ​പ്ര​വേ​ശ​നം,​ ​വി​ദേ​ശ​യാ​ത്ര,​ ​താ​മ​സ​സൗ​ക​ര്യം,​ ​പ​ഠ​നം,​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​കോ​ഴ്‌​സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​ ​വ​രെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വ​ഴി​കാ​ട്ടി​യും​ ​സു​ഹൃ​ത്തും​ ​ര​ക്ഷ​ക​ർ​ത്താ​വു​മാ​യി​ ​ആ​ദ്യാ​വ​സാ​നം​ ​ഒ​പ്പ​മു​ണ്ടാ​കും​ ​എ​ന്ന​താ​ണ് ​മാ​ഗ്‌​നേ​റ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡി​ന്റെ​ ​സ​വി​ശേ​ഷ​ത.​ ​കു​ട്ടി​ക​ൾ​ക്കോ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കോ​ ​ആ​ശ​ങ്ക​യും​ ​ഭീ​തി​യു​മി​ല്ലാ​തെ​ ​വി​ദേ​ശ​പ​ഠ​നം​ ​ല​ഭ്യ​മാ​ക്കി​ ​മു​ന്നേ​റു​ക​യാ​ണ് ​കൊ​ച്ചി​ ​ആ​സ്ഥാ​ന​മാ​യ​ ​മാ​ഗ്‌​നേറ്റ് ​സ്‌​റ്റ​ഡി​ ​എ​ബ്രോ​ഡ്.

വി​ദേ​ശ​ത്ത് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​തി​ന്റെ​ ​അ​നു​ഭ​വ​വു​മാ​യാ​ണ് ​കു​ടും​ബ​ ​ബി​സി​ന​സി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യ​ ​മേ​ഖ​ല​യാ​യ​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ ​സേ​വ​നം​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ആ​യി​ര​ത്തി​ലേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​വി​ദേ​ശ​പ​ഠ​നം​ ​ല​ഭ്യ​മാ​ക്കി​യ​ത്.​ 20​ലേ​റെ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ 500​ലേ​റെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ​ ​അം​ഗീ​കൃ​ത​ ​പ്ര​വേ​ശ​ന​ ​ഏ​ജ​ൻ​സി​യാ​ണ് ​മാ​ഗ്‌​നേ​റ്റ്.​ ​ന​ഴ്സിം​ഗ് ​മു​ത​ൽ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​ ​പു​തു​ത​ല​മു​റ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​മാ​ഗ്‌​നേറ്റ് ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​കാ​ഴ്‌​ച​വ​യ്‌​ക്കു​ന്ന​ത്.
വി​ദേ​ശ​പ​ഠ​ന​ത്തി​ന് ​താ​ല്പ​ര്യം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​കോ​ഴ്സു​ക​ളു​ടെ​ ​കൃ​ത്യ​വും​ ​വ്യ​ക്ത​വു​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​മാ​ഗ്‌​നേറ്റി​ന്റെ​ ​ആ​ദ്യ​ദൗ​ത്യം.​ ​കോ​ഴ്സ് ​നി​ശ്ച​യി​ച്ചാ​ൽ​ ​അ​നു​യോ​ജ്യ​മാ​യ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​തി​ര​ഞ്ഞെ​ടു​ക്ക​ണം.​ ​കു​ട്ടി​ക​ളു​ടെ​ ​സാ​മ്പ​ത്തി​ക​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പ​ഠ​ന​സ്ഥ​ലം​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​അ​വി​ടെ​ ​നി​ല​വി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ളു​മാ​യി​ ​സം​വ​ദി​ക്കാ​നും​ ​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കാ​നും​ ​പ​ഠ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.
കോ​ഴ്സും​ ​രാ​ജ്യ​വും​ ​തി​ര​ഞ്ഞെ​ടു​ത്താ​ൽ​ ​വി​സ,​ ​പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ​ ​എ​ന്നി​വ​ ​ആ​രം​ഭി​ക്കും.​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​ഔ​ദ്യോ​ഗി​ക​ന​ട​പ​ടി​ക​ളെ​ല്ലാം​ ​മാ​ഗ്‌​നേറ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കും.​ ​വാ​യ്‌​പ​ ​ആ​വ​ശ്യ​മാ​യ​ ​കു​ട്ടി​ക​ൾ​ക്ക് ​ല​ഭ്യ​മാ​ക്കാ​ൻ​ ​ബാ​ങ്കു​ക​ളു​മാ​യി​ ​കൈ​കോ​ർ​ത്തി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​ന​ട​പ​ടി​ക​ൾ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യും.
പൂ​ർ​ണ​മാ​യി​ ​സൗ​ജ​ന്യ​മാ​യും​ ​പ​ഠി​ക്കാ​ൻ​ ​ചി​ല​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​അ​വ​സ​ര​മു​ണ്ട്.​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ ​വ​ഴി​യാ​ണ് ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കു​ക.​ ​പൂ​ർ​ണ​മാ​യോ​ ​ഭാ​ഗി​ക​മാ​യോ​ ​ഫീ​സി​ള​വോ​ടെ​ ​പ​ഠി​ക്കാ​നും​ ​സൗ​ക​ര്യ​മു​ണ്ട്.​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​മാ​ഗ്‌​നേ​റ്റ് ​ഏ​റ്റെ​ടു​ക്കും.

ടെ​ൻ​ഷ​ൻ​ ​ഫ്രീ​ ​യാ​ത്ര,​ ​പ​ഠ​നം
വി​ദേ​ശ​ത്തേ​യ്‌​ക്ക് ​പോ​കും​മു​മ്പ് ​കു​ട്ടി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​കൂ​ടി​ക്കാ​ണാ​ൻ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കും.​ ​വി​ദേ​ശ​ത്ത് ​നി​ല​വി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ളു​മാ​യും​ ​ബ​ന്ധ​പ്പെ​ടു​ത്തും.​ ​ഇ​തു​വ​ഴി​ ​പ​ഠ​നം​ ​സം​ബ​ന്ധി​ച്ച​ ​ആ​ശ​ങ്ക​ ​വ​ലി​യ​തോ​തി​ൽ​ ​കു​റ​യ്‌​ക്കാ​ൻ​ ​ക​ഴി​യും.​ ​കു​ട്ടി​ക​ളെ​ ​ഒ​രു​മി​ച്ചാ​ണ് ​വി​ടു​ക.​ ​ഒ​രു​ ​ബാ​ച്ചി​ൽ​ ​നി​ര​വ​ധി​ ​പേ​രു​ണ്ടാ​കും.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രു​ ​വി​മാ​ന​ത്തി​ലാ​ണ് ​ടി​ക്ക​റ്റ് ​ന​ൽ​കു​ക.​ ​കു​ട്ടി​ക​ളു​ടെ​ ​സം​ഘ​ത്തി​നൊ​പ്പം​ ​മാ​ഗ്‌​നേ​റ്റി​ന്റെ​ ​മു​തി​ർ​ന്ന​ ​ജീ​വ​ന​ക്കാ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്‌​ക്ക് ​പോ​കും.
വി​ദേ​ശ​ത്തെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്‌​ക്കു​ള്ള​ ​യാ​ത്രാ​സൗ​ക​ര്യം,​ ​ഹോ​സ്‌​റ്റ​ൽ​ ​തു​ട​ങ്ങി​യ​ ​എ​ല്ലാ​സൗ​ക​ര്യ​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​കു​ട്ടി​ക​ളെ​ ​സു​ര​ക്ഷി​ത​മാ​ക്കി​ ​പ​ഠ​ന​ത്തി​ന് ​സ​ജ്ജ​മാ​ക്കും​വ​രെ​ ​മാ​ഗ്‌​നേ​റ്റി​ന്റെ​ ​പ്ര​തി​നി​ധി​ ​ഒ​പ്പ​മു​ണ്ടാ​കും.​ ​പി​ന്നീ​ടു​ണ്ടാ​കു​ന്ന​ ​ആ​വ​ശ്യ​ങ്ങ​ളും​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ത​ത് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​പ്ര​തി​നി​ധി​യു​ണ്ടാ​കും.

24​ ​മ​ണി​ക്കൂ​ർ​ ​സേ​വ​നം
കു​ട്ടി​ക​ളെ​ ​മാ​ഗ്‌​നേ​റ്റ് ​പ്ര​തി​നി​ധി​ക​ൾ​ ​ഇ​ട​യ്‌​ക്കി​ടെ​ ​സ​ന്ദ​ർ​ശി​ക്കും.​ ​എ​ന്തെ​ങ്കി​ലും​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​പ​രി​ഹ​രി​ക്കാ​ൻ​ 24​ ​മ​ണി​ക്കൂ​റും​ ​വി​ദേ​ശ​ത്തെ​യോ​ ​നാ​ട്ടി​ലെ​യോ​ ​മാ​ഗ്‌​നേ​റ്റ് ​പ്ര​തി​നി​ധി​ക​ളെ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ക​ഴി​യും.​ ​അ​തി​നാ​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ​ ​പ​ഠി​ക്കാ​ൻ​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ഴി​യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സം​ഗ​മ​ങ്ങ​ളും​ ​ഇ​ട​യ്‌​ക്ക് ​വി​ദേ​ശ​ത്ത് ​സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.
പ​ഠ​ന​കാ​ല​ത്ത് ​വേ​ത​ന​ത്തോ​ടെ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യാ​നും​ ​കു​ട്ടി​ക​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കും.​ ​ചി​ല​ ​കോ​ഴ്സു​ക​ളു​ടെ​ ​അ​വ​സാ​ന​ ​സെ​മ​സ്‌​റ്റ​റു​ക​ൾ​ ​മ​റ്റൊ​രു​ ​രാ​ജ്യ​ത്തെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​പ​ഠി​ക്കാ​നും​ ​സൗ​ക​ര്യ​മു​ണ്ട്.
പ​ഠ​ന​ത്തി​നൊ​പ്പം​ ​പാ​ർ​ട്ട് ​ടൈം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​അ​തി​ന് ​സ​ഹാ​യം​ ​ന​ൽ​കും.​ ​പ​ഠ​ന​ത്തി​നാ​ക​ണം​ ​പ്രാ​ധാ​ന്യം,​ ​ജോ​ലി​ക്കാ​ക​രു​ത് ​എ​ന്ന​ ​നി​ർ​ബ​ന്ധം​ ​കു​ട്ടി​ക​ളോ​ട് ​മാ​ഗ്‌​നേ​റ്റ് ​അ​റി​യി​ക്കാ​റു​ണ്ട്.​ ​പ​ഠ​ന​ശേ​ഷം​ ​ജോ​ലി​ ​തേ​ടാ​നും​ ​പെ​ർ​മ​ന​ന്റ് ​റ​സി​ഡ​ൻ​സി​ ​(​പി.​ആ​ർ​)​ ​നേ​ടാ​നും​ ​സ​ഹാ​യി​ക്കും.

ന​ഴ്സിം​ഗ് ​ഇ​ഷ്‌​ട​വി​ഷ​യം
ന​ഴ്സിം​ഗ് ​പ​ഠ​ന​മാ​ണ് ​ഏ​റ്റ​വു​മ​ധി​കം​ ​പേ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​യു.​കെ.,​ ​ചൈ​ന,​ ​ആ​സ്ട്രേ​ലി​യ,​ ​ജ​ർ​മ്മ​നി​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​പു​റ​മെ​ ​ചെ​ല​വ് ​താ​ര​ത​മ്യേ​ന​ ​കു​റ​വാ​യ​ ​അ​ൽ​ബേ​നി​യ,​ ​ജോ​ർ​ജി​യ​ ​എ​ന്നി​വി​ട​ങ്ങ​ൾ​ ​ധാ​രാ​ളം​ ​പേ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.​ ​സൗ​ജ​ന്യ​മാ​യി​ ​ഭാ​ഷാ​പ​ഠ​ന​വും​ ​ല​ഭി​ക്കും.​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​കാ​ന​ഡ,​ ​യു.​എ​സ്.​എ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​തൊ​ഴി​ൽ​ ​തേ​ടാ​ൻ​ ​എ​ളു​പ്പ​മു​ണ്ടെ​ന്ന് ​മാ​ഗ്‌​നേ​റ്റ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​സ​രി​ക​ ​ഡി.​ ​മേ​നോ​ൻ​ ​പ​റ​യു​ന്നു.

അ​നു​ഭ​വം​ ​സം​രം​ഭ​ക​നാ​ക്കി
കൊ​ച്ചി​യി​ലെ​ ​രാ​ജ​ഗി​രി​ ​ കോ​ളേ​ജി​ൽ​ ​നി​ന്ന് ​ബി​രു​ദം​ ​നേ​ടി​ ​മാ​സ്റ്റേ​ഴ്സ് ​പ​ഠ​ന​ത്തി​നാ​ണ് ​അ​ശ്വി​ൻ​ ​പ്ര​ദീ​പ് ​യു.​കെ​യി​ലെ​ത്തി​യ​ത്.​ ​പ​ഠ​ന​കാ​ല​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​വെ​ളി​ച്ച​ത്തി​ലാ​ണ് ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​ ​തി​രി​ച്ചെ​ത്തി​യ​ ​അ​ശ്വി​ൻ​ ​കു​ടും​ബ​ ​ബി​സി​ന​സി​ന് ​പു​റ​മെ​ ​വി​ദേ​ശ​പ​ഠ​ന​ ​സേ​വ​നം​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ 2021​ൽ​ ​ ഇടപ്പള്ളിയിലാണ് മാഗ്‌നേറ്റ് സ്റ്റഡി എംബ്രോഡ് തുടക്കമിട്ടത്. നിലവിൽ കാ​ക്ക​നാ​ടി​ന് ​സ​മീ​പം​ ​വാ​ഴ​ക്കാ​ല​യി​ലാണ് ഹെഡ് ക്വാർട്ടേഴ്സ്. തി​രു​വ​ന​ന്ത​പു​ര​ത്തും​ ​ഓ​ഫീ​സു​ണ്ട്.​ ​കോയമ്പത്തൂർ,​ ​ദു​ബാ​യ്,​ ​മും​ബ​യ് ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ്ര​തി​നി​ധി​ക​ളു​മു​ണ്ട്.​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്തു​നി​ന്നും​ ​ഗ​ൾ​ഫി​ൽ​ ​നി​ന്നും​ ​കു​ട്ടി​ക​ൾ​ ​മാ​ഗ്‌​നേ​റ്റ് ​വ​ഴി​ ​വി​ദേ​ശ​പ​ഠ​നം​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.

സേ​വ​ന​ങ്ങൾ
ക​രി​യ​ർ​ ​കൗ​ൺ​സി​ലിം​ഗ്
രേ​ഖ​ക​ളും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പ​ണ​വും
സ്‌​കോ​ള​ർ​ഷി​പ്പി​ന് ​പി​ന്തുണ
വാ​യ്‌​പ​ ​ല​ഭി​ക്കാ​ൻ​ ​പി​ന്തുണ
ഇ​ന്റ​ർ​വ്യൂ​വി​ന് ​പ​രി​ശീ​ല​നം
ഭാ​ഷാ,​ ​നൈ​പു​ണ്യ​ ​വി​ക​സ​നം
വി​സ,​ ​യാ​ത്ര​ ​സേ​വ​ന​ങ്ങൾ
വി​ദേ​ശ​ത്ത് ​സ​ഹാ​യ​ങ്ങൾ
ഓ​രോ​ ​രാ​ജ്യ​ത്തും​ ​പ്ര​തി​നി​ധി
മാ​ഗ്‌​നേ​റ്റ് ​ന​ൽ​കു​ന്ന​ ​സ്‌​കോ​ള​ർ​ഷി​പ്പ്

പ​ഠ​ന​മേ​ഖ​ല​കൾ
എം.​ബി.​ബി.​എ​സ്
ന​ഴ്സിം​ഗ്
ഹെ​ൽ​ത്ത് ​കെ​യർ
മാ​നേ​ജ്മെ​ന്റ് ​പ​ഠ​നം
പി.​എ​ച്ച്.​ഡി
ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​റി​ലേ​ഷ​ൻ​സ്
എ​ൻ​ജി​നീ​യ​റിം​ഗ്
ഐ.​ടി​ ​കോ​ഴ്സു​കൾ

Ph : +91 94461 87777

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY