മൈ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഒരിക്കലും അധികാരത്തിന്റെ ബലംപിടിക്കരുത്. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്ന നല്ലവരായ ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ ഇടയിൽ ഇത്തരത്തിൽ ചിലരുണ്ട്. അവർ മൈ പൊലീസ് സ്റ്റേഷന് അപമാനം വരുത്തും. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുപോലും അധികാര ഗർവ് കാണിക്കുന്നവരുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്ന പാവപ്പെട്ടവരുടെ കണ്ണീരിനു മുന്നിൽ ഗൗരവത്തോടെ കണ്ണുരുട്ടിയാൽ അതു മൈ പൊലീസ് സ്റ്റേഷൻ എന്ന സങ്കല്പത്തിനു യോജിക്കില്ല. കുറ്റവാ ളികൾക്കു പേടിസ്വപ്നവും പരാതിക്കാരുടെ സുഹൃത്തുമായിരിക്കണം നമ്മുടെ പൊലീസ്. അതാകണം മൈ പൊലീസ് സ്റ്റേഷൻ.
-എം. പ്രഭാകരൻ നായർ,
ഊരുട്ടമ്പലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |