SignIn
Kerala Kaumudi Online
Tuesday, 30 June 2026 10.48 PM IST

എ കെ ജി സെന്റർ ആക്രമണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

akg-centre-attack

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എകെജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തുന്നത്.

പ്രത്യേക അന്വേഷണ സംഘം 23 ദിവസം കേസന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എകെജി സെന്ററിലെത്തി സ്ഥലപരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്കരിക്കാനുള്ള നീക്കത്തിലാണ്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫിസിനു നേരെ ആക്രമണം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിയെ പിടിച്ചാൽ അത് സിപിഎമ്മിലേക്ക് തന്നെ എത്തുമെന്നതിനാലാണ് ആരെയും പിടികൂടാത്തത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, AKG CENTRE ATTACK, CRIME BRANCH, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY