
കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. രണ്ടാം പ്രതി സനീഷ് ആരംഭിച്ച 'മല്ലു പ്രീമിയം" എന്ന ടെലഗ്രാം ഗ്രൂപ്പിൽ ജാർഖണ്ഡ് നമ്പർ ഉൾപ്പെട്ടതായി കണ്ടെത്തി. ഗ്രൂപ്പ് അഡ്മിൻമാരെയും അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ടെലഗ്രാം പൊലീസിനു കൈമാറി. നാല് ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ടെലഗ്രാമിനു വീണ്ടും കത്തുനൽകി.
ഒന്നാം പ്രതി ശ്രീഹരി പങ്കുവച്ച കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സനീഷ് പ്രചാരണം നടത്തിയത്. ഗ്രൂപ്പിൽ അംഗമാക്കുന്നതിന് 250 രൂപ വീതം ഇയാൾ ഈടാക്കിയിരുന്നു. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോർഫിംഗ് കേസിന് പിന്നിലുള്ളത്. ഇവരിൽ രണ്ടുപേർ അറസ്റ്റിലായി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. മുഖ്യപ്രതി സനീഷിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |