SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണംതട്ടിയ പ്രതി പിടിയിൽ

arrested

ചാവക്കാട്: ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് സ്വർണാഭരണങ്ങൾ ടേക്ക്ഓവർ ചെയ്യാനെന്ന പേരിൽ അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് മൈസൂരിൽ നിന്ന് പിടികൂടി. കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി അകലാട് കാട്ടിലപ്പള്ളി സ്വദേശി നൂറുദ്ദീൻ എന്ന സുനീറാണ് പിടിയിലായത്. സെപ്തംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം. ഫിനാൻസ് സ്ഥാപനത്തിൽ പണയംവച്ചിരുന്ന സ്വർണാഭരണങ്ങൾ ടേക്ക് ഓവർ ചെയ്യാനായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 70.40 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ, സ്ഥാപനമറിയാതെ ഇതിൽ നിന്നും 59.80 ലക്ഷം രൂപ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയും എ.ടി.എം മുഖേന പിൻവലിച്ചുമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്ഥാപന മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തൃശൂർ സിറ്റി സൈബർ പൊലീസിന്റെയും അതിനൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതിയെ മൈസൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY