
തൃശൂർ: പട്ടാമ്പിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കാപ്പ പ്രതിയടക്കം രണ്ടുപേരെ നെടുപുഴ പൊലീസ് പിടികൂടി. പൊന്നാനി ചമ്രവട്ടം സ്വദേശി വട്ടപറമ്പിൽ അലി ഇമ്രാൻ (19), ആലപ്പുഴ പള്ളിപ്പുറം സ്വദേശി അമ്പനാട്ടുവീട്ടിൽ മഹേഷ് (48) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 2.30ന് നെടുപുഴ സ്റ്റേഷൻ പരിധിയിലെ മദാമ്മത്തോപ്പിൽ വച്ച് സംശയസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണവിവരം പുറത്തുവന്നത്. മറ്റ് മോഷണം ആസൂത്രണം ചെയ്തുവരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് 24,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് നെടുപുഴ എസ്.എച്ച്.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |