SignIn
Kerala Kaumudi Online
Friday, 19 June 2026 8.39 AM IST

ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് മോശമായി പെരുമാറി; ഡോക്‌ടർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

READ ENGLISH VERSION
doctor

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. 2019ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മുതിർന്ന ഡോക്ടർ ബലമായി ചുംബിച്ചെന്നാണ് പരാതി. യുവതി ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. വനിതാ ഡോക്ടർ നാട്ടിലില്ലാത്തതിനാൽ ഇമെയിൽ വഴിയാണ് പരാതി അയച്ചത്. സംഭവം നടന്നതിന് ശേഷം സഹപ്രവർത്തകരോട് യുവതി വിവരം പറഞ്ഞിരുന്നു. എന്നാൽ അന്ന് പരാതി നൽകിയിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് യുവതി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം, വനിതാ ഡോക്ടറുടെ പരാതി വിശദമായി പരിശോധിച്ച് പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SEXUAL ASSAULT CASE, DOCTOR, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY