SignIn
Kerala Kaumudi Online
Thursday, 11 June 2026 12.30 PM IST

'നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടി വരും'; മുഈൻ അലി തങ്ങൾക്ക് വധഭീഷണി

READ ENGLISH VERSION
syed-mueen-ali-shaihab-th

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്ക് വധഭീഷണി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽ ചെയറിൽ പോകേണ്ടി വരുമെന്നാണ് സന്ദേശത്തിലുളളത്. സമുദായത്തെയും പാർട്ടിയെയും ഇനിയും എതിർക്കുകയാണെങ്കിൽ പുറത്തിറങ്ങാൻ ആകില്ലെന്നും തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലും പ്രശ്നം ഉണ്ടാക്കുമെന്നും ഭീഷണിയിലുണ്ട്‌.

ഭീഷണിക്ക് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ് എന്നയാളാണെന്ന് മുഈൻ അലി തങ്ങൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകി. ഭീഷണിയുടെ ഓഡിയോ ക്ലിപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്, സമസ്ത വിഷയത്തിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെയും മുഈനലി തങ്ങൾ മുൻപ് രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് തങ്ങൾ കൊടുത്ത മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, THREAT, KERALA, MUSLIM, TODAY, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY