SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

കേരള യൂണി. ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ജന. സെക്രട്ടറി: കെ.എസ്.യുവിന് ജയം

s

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി കെ.എസ്.യുവിലെ ആര്യശ്രീ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 35 വർഷങ്ങൾക്ക് ശേഷമാണ് ജനറൽ സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന് ലഭിക്കുന്നത്. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥിയുടെ നോമിനേഷൻ യൂണിവേഴ്‌സിറ്റി അസാധുവാക്കിയതോടെയാണിത്.

എസ്.എഫ്.ഐ സ്ഥാനാർത്ഥിയായ എഫ്.വൈ.യു.ജി.പി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി മുഹമ്മദ് ഷെബിന്റെ സ്ഥാനാർത്ഥിത്വമാണ് റദാക്കിയത്.

രണ്ടാം സെമസ്റ്റർ പരീക്ഷയിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുണ്ടെന്ന വിവരം മറച്ചുവച്ച് നോമിനേഷൻ സമർപ്പിച്ചതായി ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ലിംഗ്‌‌ദോ കമ്മിറ്റി ശുപാർശ പ്രകാരം നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാറുടെ നടപടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.എഫ്.ഐയുടെ തന്നെ മറ്റൊരു സ്ഥാനാർത്ഥിയുടെ നോമിനേഷനും നേരത്തെ തള്ളിയിരുന്നു. ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി അവസാനമായി വിജയിച്ച കെ.എസ്.യു സ്ഥാനാർത്ഥി ഇപ്പോൾ കെ.പി.സി.സി ഓഫീസ് സെക്രട്ടറിയായ വണ്ടന്നൂർ സുരേഷാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA