
കോഴിക്കോട്: ജുവനൈൽ ആക്ടിന്റെ മറവിൽ എന്തും ചെയ്യാമെന്ന് കരുതേണ്ടെന്നും ആവശ്യമെങ്കിൽ ആക്ടിൽ മാറ്റം വരുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് കുറ്റകരമാണ്. സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരെ നടപടിയെടുക്കും.
ഒരു ദിവസത്തെ പരിശോധനയിൽ, 57 സ്‌കൂൾ ബസ് ഡ്രൈവർമാരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത്. ഈ മാസം 16ന് ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടം ആരംഭിക്കും. പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണയുമുണ്ട്. ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് രണ്ടാംഘട്ടത്തിൽ പ്രധാന പരിഗണന നൽകുക. കുറ്റകൃത്യങ്ങളുടെ നിരക്കിൽ 35 ശതമാനത്തോളം കുറവുണ്ടായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |