SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.29 AM IST

മന്ത്രി അനിൽകുമാർ തങ്ങൾ പറഞ്ഞയാളെ നിയമിച്ചെന്ന് പാംപ്ലാനി

കാസർകോട്: കേരളത്തിലെ മന്ത്രിമാരിൽ ഏറ്റവും സൗമ്യനും എളുപ്പത്തിൽ സമീപിക്കാവുന്നവരിൽ ഒരാളുമാണ് മന്ത്രി എ.പി. അനിൽകുമാറെന്നും തങ്ങൾ പറഞ്ഞയാളെ സ്റ്റാഫിൽ ഉൾപ്പെടുത്തിയെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വെള്ളരിക്കുണ്ടിൽ ജെൻസീ അതിരൂപതാ യുവജന സംഗമ ചടങ്ങിൽ മന്ത്രി വേദിയിലിരിക്കെയാണ് അഭിനന്ദനം. ബിഷപ്പിന്റെ തുറന്നുപറച്ചിലിൽ പെട്ടെന്ന് മന്ത്രിയുടെ മുഖം വല്ലാതായെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. മലയോര കർഷകരുടെ ഭൂമി പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി മന്ത്രിയുടെ ഓഫീസിൽ സഭയുടെ ഒരാളെ ഉൾപ്പെടുത്തണമെന്ന ആവശ്യം മെത്രാന്മാർ മന്ത്രിയെ നേരിൽ കണ്ട് ഉന്നയിച്ചിരുന്നു. റവന്യൂ വകുപ്പിലെ തങ്ങൾക്ക് സ്വീകാര്യനായ ഉദ്യോഗസ്ഥനെ നിർദേശിച്ചാൽ സ്റ്റാഫിൽ നിയമിക്കാമെന്നായിരുന്നു അന്ന് മന്ത്രിനൽകിയ മറുപടിയെന്ന് പാംപ്ലാനി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMPLANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA