SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

ഭൂമി കൈയേറ്റം: ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ഹൈക്കോടതി

a

കൊച്ചി: മൂന്നാർ ഉൾപ്പെടെ ഇടുക്കിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലെ ശുപാർശകൾ പരിശോധിക്കാനും നടപ്പാക്കാനും ഹൈക്കോടതി അഞ്ചംഗ കർമ്മ സേന (എസ്.ടി.എഫ്) രൂപീകരിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ടാസ്ക് ഫോഴ്‌സിന് രൂപം നൽകിയത്.

ഭൂമി സംബന്ധിച്ചുള്ള പൊതു പ്രവർത്തനക്രമം ഒരു മാസത്തിനകം രൂപീകരിക്കലാണ് എസ്‌.ടി.എഫിന്റെ ആദ്യ ചുമതല. പി.ഡബ്ല്യു.ഡി അഡിഷണൽ സെക്രട്ടറി വി.ആർ. വിനോദാണ് ടാസ്ക് ഫോഴ്സ് തലവൻ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എസ്.പി എസ്. ഷംസുദ്ദീൻ, കൊല്ലം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) എസ്. അനൂപ്, കോട്ടയം ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസവർവേറ്റർ (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ) ജോൺ മാത്യു, ദേവികുളം സർവേ സൂപ്രണ്ട് എ.കെ. മനോജ് എന്നിവരാണ് അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA