SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.17 AM IST

മിനി കൂപ്പർ അപകടം: ദേവികയുടെ വീട്ടിൽ ആഭ്യന്തരമന്ത്രിയെത്തി

a

കൽപ്പറ്റ:നെടുമ്പാശ്ശേരി മിനികൂപ്പർ അപകടത്തിൽ മരിച്ച മടക്കിമല സ്വദേശിനി ദേവികയുടെ വീട്ടിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തി.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് കുടുംബം മന്ത്രിയോടാവശ്യപ്പെട്ടു. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളുടെയും കുടുംബങ്ങൾക്ക് പ്രത്യേകധനസഹായം നൽകുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷാ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെ

കൃഷിമന്ത്രി ടി.സിദ്ധിഖ്, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ടി.ജെ ഐസക് എന്നിവർക്കൊപ്പമാണ് മന്ത്രിയെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA