
തിരുവനന്തപുരം: പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും. 15വി.സിമാർ പങ്കെടുക്കും. സർവകലാശാലകളിലെ എല്ലാ നാലുവർഷ ബിരുദങ്ങളും ഉൾക്കൊള്ളുന്ന രജിസ്ട്രി തയ്യാറാക്കുക, ഓരോ യോഗ്യതയ്ക്കും ഒരു തനത് തിരിച്ചറിയൽ നമ്പർ അനുവദിക്കുക എന്നിവയാണ് നടപടികൾ. നിയമന യോഗ്യതകൾക്കായി പി.എസ്.സിക്കും സർക്കാർ വകുപ്പുകൾക്കും ഈ രജിസ്ട്രി ഉപയോഗിക്കാം. ഓരോ ഘട്ടത്തിലും യോഗ്യത തെളിയിക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കും. നാലു വർഷ ബിരുദ കോഴ്‌സ് പൂർത്തിയാക്കുമ്പോൾ പി.ജി പ്രവേശനത്തിനോ ജോലികൾക്കോ ശ്രമിക്കുമ്പോൾ നേരിടാൻ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകൾ മുന്നിൽക്കണ്ടാണ് തയ്യാറെടുപ്പുകൾ. സർവകലാശാലകൾ ബിരുദങ്ങൾ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യണം.പി.എസ്.സി വഴി നിയമനം നടത്തുന്ന വകുപ്പുകൾ രജിസ്ട്രിയെ ഒരു റഫറൻസായി ഉപയോഗിച്ച് യോഗ്യതകൾ പുനർനിർണ്ണയിക്കണമെന്നുമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ. എല്ലാ സർവകലാശാലകളിലെയും ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വി.സിമാരുടെ യോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |