കിളിമാനൂർ :തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പൊരുന്തമൺ വാലുപച്ച കൃഷ്ണ കൃപയിൽ സൈജു (47) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ പൊരുന്തമൺ എം.ജി. എം സ്‌കൂളിന് സമീപം ഇന്നലെ രാവിലെ 8.30 മണിയോടെയായിരുന്നു സംഭവം. മരപ്പണിക്കാരനായ സൈജു കാരേറ്റ് ഭാഗത്തു നിന്ന് കിളിമാനൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡ് സൈഡിലെ തെങ്ങിൽ നിന്ന് തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സൈജുവിന്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. ഉടൻ ബൈക്ക് റോഡരികിൽ നിറുത്തിയ സൈജുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. സമീപത്തുള്ളവർ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ ആതിര. മകൾ ഐശ്വര്യ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |