SignIn
Kerala Kaumudi Online
Sunday, 12 July 2026 12.57 AM IST

ആഞ്ഞടിച്ച് എ.ഐ തരംഗം എല്ലാവർക്കും കമ്പ്യൂട്ടർ സയൻസ് മതി

ai

തിരുവനന്തപുരം: എ.ഐ യുഗത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിൽ ഏറ്റവും ഡിമാൻഡ് കമ്പ്യൂട്ടർ സയൻസിന്. ഇത്തവണ ഓപ്ഷനുകളിൽ ബഹുഭൂരിപക്ഷവും ഈ ബ്രാഞ്ചിനാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സ്വാധീനമാണ് കമ്പ്യൂട്ടർ സയൻസിന് ഡിമാൻഡ് കൂട്ടാനിടയാക്കിയതെന്ന് സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. സിസാതോമസ് കേരളകൗമുദിയോട് പറഞ്ഞു. മറ്റ് എൻജിനിയറിംഗ് ശാഖകളിലും എ.ഐ സ്വാധീനം വിപുലമാവുകയാണ്. എ.ഐ മൈനർ കോഴ്സായെങ്കിലുമെടുക്കാൻ വിദ്യാർത്ഥികൾ താത്പര്യപ്പെടുന്നെന്നും വി.സി വ്യക്തമാക്കി.

ആദ്യ അലോട്ട്മെന്റിൽ മെരിറ്റിൽ മുന്നിലെത്തിയ ഭൂരിഭാഗവും കമ്പ്യൂട്ടർ സയൻസും അനുബന്ധ ശാഖകളുമാണ് തിരഞ്ഞെടുത്തത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്നിവയ്ക്കാണ് വൻ ഡിമാൻഡ്. വിദേശത്തടക്കം കൂടുതൽ തൊഴിലവസരങ്ങളുണ്ടെന്നതും ഗുണകരമായി. മികച്ച റാങ്കുള്ളവർ തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ സയൻസും അനുബന്ധ ശാഖകളുമാണ്. സി.ഇ.ടിയിൽ കമ്പ്യൂട്ടർസയൻസ് പ്രവേശനം നേടിയ അവസാന റാങ്ക് 388ആണ്.

സ്വാശ്രയമേഖലയിലും കമ്പ്യൂട്ടർ സയൻസ് സീറ്റുകൾ നിറഞ്ഞതായി സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബിജുരമേശ് പറഞ്ഞു. അപേക്ഷകൾ വൻതോതിലുണ്ടായി. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകളിൽ ഒരിടത്തും ഒഴിവില്ല. എ.ഐ എൻജിനിയറിംഗ് സ്വാശ്രയസീറ്റുകളിൽ ഒരുമാസം മുൻപേ പ്രവേശനം പൂർത്തിയായി. പ്രവേശനത്തിന് നിരവധി അപേക്ഷകളാണ് ഇപ്പോഴും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കോഴ്സുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മെക്കാനിക്കൽ, സിവിൽ എന്നിവയ്ക്ക് ഡിമാൻഡ് കുറവാണ്. 18സർക്കാർ, 28സർക്കാർ നിയന്ത്രിത സ്വാശ്രയം, 98സ്വാശ്രയ കോളേജുകളിലടക്കം 141കോളേജുകളിലേക്കാണ് ഇത്തവണ എൻജിനിയറിംഗ് പ്രവേശനം.

റോബോട്ടിക്സ് മുതൽ

സൈബർസുരക്ഷ വരെ

വൈവിദ്ധ്യമാർന്ന കമ്പ്യൂട്ടർ സയൻസ് അനുബന്ധ കോഴ്സുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാസയൻസ്, മെഷീൻലേണിംഗ്, റോബോട്ടിക്സ്, സൈബർ ഫിസിക്കൽ സിറ്റംസ്, സൈബർസെക്യൂരിറ്റി, ബിസിനസ് സിസ്റ്റംസ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് ശാഖകൾക്കെല്ലാം വൻ ഡിമാൻഡാണ്.

അടുത്ത പത്തുവർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതാവുമെന്നാണ് വിലയിരുത്തൽ. അതിനാലാണ് കമ്പ്യൂട്ടർ സയൻസിന് ഡിമാൻഡേറുന്നത്.

-പ്രൊഫ. സിസാതോമസ്

വൈസ്ചാൻസലർ,

സാങ്കേതികസർവകലാല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA