SignIn
Kerala Kaumudi Online
Monday, 09 November 2026 12.41 AM IST

മുൻ സന്തോഷ് ട്രോഫി താരം ശ്രീനിവാസൻ അന്തരിച്ചു

sreenivasan

തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരവും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്ന കണ്ണൂർ ഇരിണാവ് പയ്യട്ടം ദിനീഷ് നിവാസിൽ വി.കെ. ശ്രീനിവാസൻ (ഭായി-82) അന്തരിച്ചു. കണ്ണൂരിലെ വസതിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ വൈകിട്ട് നടന്നു. ടൈറ്റാനിയത്തിലെ ജീവനക്കാരനായിരിക്കെ തിരുവനന്തപുരത്ത് ഏറെക്കാലം താമസിച്ചിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ-പേട്ട മേഖലകളിൽ കോൺഗ്രസിന്റെ നേതൃനിരകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് വഞ്ചിയൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റാണ്.

കണ്ണൂർ ലക്കി സ്റ്റാർ ക്ലബിന്റെ കളിക്കാരനായാണ് ഫുട്ബാളിൽ സജീവമായത്. 1963 മുതൽ 68 വരെ കണ്ണൂരിലെ സ്പിരിറ്റഡ് യൂത്ത് ക്ലബിന് വേണ്ടി കളിച്ചു. 1968 മുതൽ മൂന്നുവർഷം സാൽഗോക്കർ ഗോവയ്കു വേണ്ടിയും ബൂട്ടണിഞ്ഞു. സന്തോഷ് ട്രോഫിയിലും ഗോവയെ പ്രതിനിധീകരിച്ചു. 1972ൽ കേരളത്തിൽ മടങ്ങിയെത്തി ടൈറ്റാനിയത്തിൽ ചേർന്നു. അവിടെ ജീവനക്കാരനായിരിക്കെ ടൈറ്റാനിയത്തിന് വേണ്ടി വിവിധ ദേശീയ ടൂർണമെന്റുകളിലടക്കം കളിച്ചു.

1972, 74, 76, 80 വർഷങ്ങളിലെ സന്തോഷ് ട്രോഫികളിൽ കേരളത്തിന്റെ മുൻനിര കളിക്കാരനായിരുന്നു. നിരവധി പ്രമുഖ കളിക്കാരെ ടൈറ്റാനിയം ടീമിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഭാര്യ: സാവിത്രി. മക്കൾ: ദിനീഷ് വി.കെ (കേരളബാങ്ക്, തിരുവനന്തപുരം), ദീപ വി.കെ. മരുമകൾ: സബിത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA