SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

കോൺട്രാക്ടർ ലൈസൻസ് പുതുക്കാൻ അനുമതി

1

തിരുവനന്തപുരം: പൊതുമരാമത്ത് കരാറുകാരുടെ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിന് പ്രത്യേകാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.കെ.ബഷീർ. 2023മുതൽ 2026 വരെ കാലാവധി അവസാനിച്ച ലൈസൻസ് പുതുക്കാനാണ് അവസരം. ഇതിന്റെ ഭാഗമായി പിഴയടച്ച് ലൈസൻസ് പുതുക്കാനും കരാർ ജോലി ചെയ്യാനുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തി. പുതിയഉത്തരവ് തീയതി മുതൽ ആറുമാസത്തിനകം പിഴയടച്ച് പുതുക്കാം. . 2025ൽ കാലാവധി അവസാനിച്ച ലൈസൻസുകൾക്ക് നിലവിലെ പിഴയുടെ 10 ഇരട്ടിയും 2024ലേതിന് 20 ഇരട്ടിയും 2023ലേതിന് 30 ഇരട്ടിയും പിഴ അടയ്ക്കണം. സമയബന്ധിതമായി ലൈസൻസ് പുതുക്കാത്ത കരാറുകാരെ പുതിയ കരാറുകാരായി പരിഗണിക്കാം. ചീഫ് എൻജിനീയർമാർക്കും രജിസ്‌ട്രേഷൻ അധികാരികൾക്കും നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PWD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA