SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നം: ഇടപെട്ട് മന്ത്രി ബിന്ദു

f

തിരുവനന്തപുരം: ഭൂമാഫിയയുടെ ഭീഷണി മൂലം ജീവിതം വഴിമുട്ടിയ വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകരായ സ്റ്റെഫിൻ പോളിനെയും ഭർത്താവ് സുഭാഷ് ജോയിയേയും ഫോണിൽ വിളിച്ച് സംസാരിച്ച മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായി മന്ത്രി വിഷയം സംസാരിച്ചു. ദമ്പതികൾക്ക് വേണ്ട സഹായങ്ങളും ക്രമീകരണങ്ങളും പ്രാദേശികമായി ഒരുക്കാൻ ഇടപെടലുകൾ നടത്തിയെന്ന് സിദ്ദിഖും അറിയിച്ചു. വിഷയത്തിൽ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറോടും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ബത്തേരി നെന്മേനി ചമയംകുന്നിൽ രണ്ട് കോടിയോളം ചെലവഴിച്ചാണ് കർഷക ദമ്പതികൾ പശുഫാം ആരംഭിച്ചത്. ഫാമിനോട് ചേർന്ന് ഇവർക്ക് ഏഴര ഏക്കർ പുൽകൃഷിയുണ്ട്. എന്നാൽ, ഭൂമാഫിയ മാലിന്യം പുറന്തള്ളുന്നുെവന്ന് ആരോപിച്ച് ഇവർക്കെതിരെ രംഗത്തെത്തി. പിന്നീട് ഫാമിന് നേരെ പടക്കം എറിഞ്ഞു. ഗർഭിണികളായ നാല് പശുക്കൾ ചത്തു. നാല് പശുക്കളുടെ ഗർഭം അലസി. നിരവധി പശുക്കൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വെറുതെ വിട്ടു. കൂടാതെ യോഗ്യയുണ്ടായിട്ടും നെന്മേനി പഞ്ചായത്ത് ഇവർക്ക് ലൈസൻസും നൽകാതെ ഇരുന്നതുമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDHUKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA