SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 AM IST

മദ്യം നൽകി മയക്കി ലൈംഗികപീഡനം: ഡോ.ജോൺസണായി ലുക്ക് ഔട്ട് നോട്ടീസ്

johnson

കൊച്ചി: വീട്ടമ്മയെ മദ്യം നൽകി മയക്കി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ ഡോ.ജോൺസൺ കെ. വർഗീസ് ഒളിവിൽ തുടരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ ഡോക്ടർക്കായി ഇൻഫോപാർക്ക് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യുവനടി അതുല്യ ചന്ദ്രയടക്കം അറസ്റ്റിലായ ബ്ലാക്‌മെയിലിംഗ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ.

നടിയുടെ ബന്ധുവായ അമ്പതുകാരിയുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് ഇയാൾക്കെതിരെ കേസെടുത്തത്. പന്ത്രണ്ടോളം യുവതികളുമായുള്ള സ്വകാര്യദൃശ്യം ഡോക്ടറുടെ ഫോണിൽ കണ്ടെത്തിയിരുന്നു. എന്നാൽ ആരും പരാതിയുമായി സമീപിച്ചിട്ടില്ല. അമ്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി അതുല്യ ചന്ദ്രയും സുഹൃത്തുക്കളും ജോൺസണെ മർദ്ദിച്ച് അവശനാക്കിയിരുന്നു. മർദ്ദിച്ചെന്നും മൂന്നുകോടി ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ അറസ്റ്റിലായതിന് പിന്നാലെ 50കാരി പീഡന പരാതിയുമായി രംഗത്തെത്തി.

 അമ്പതുകാരിയുടെ മൊഴിയെടുക്കും

ഡോക്ടറുടെ കൈയിൽ നിന്ന് കവർന്ന മൊബൈൽ ഫോൺ അമ്പതുകാരിയുടെ കൈയിൽ എങ്ങനെ എത്തിയെന്ന് കണ്ടെത്താൻ ഇവരുടെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തും. ഈ മൊബൈലുൾപ്പെടെ ഹാജരാക്കിയാണ് ഇൻഫോപാർക്ക് പൊലീസിന് അമ്പതുകാരി പരാതി നൽകിയത്. ബ്ലാക്‌മെയിലിംഗ് കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇനി നാലു പേർ കൂടി പിടിയിലാകാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOHNSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA