SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.37 AM IST

നെടുമ്പാശേരി എയർപോർട്ടിലെ ലോഞ്ച് ബാർ ലൈസൻസ് റദ്ദാക്കി

bar-licence

തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് തെറിച്ച സീറാം സാംബശിവറാവു അനുവദിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഞ്ച് ബാർ ലൈസൻസ് സർക്കാർ റദ്ദാക്കി. ലൈസൻസിന് വേണ്ടി ട്രഷറിയിൽ അടച്ച രണ്ട് ലക്ഷം രൂപ തിരികെ നൽകും. വിമാനത്താവളത്തിലെ ടെർമിനൽ -3 യിലെ എയർലോഞ്ച് ബാറിന് ജോർജ് ഡൊമനിക് എന്ന വ്യക്തിയുടെ പേരിലാണ് ലൈസൻസ് അനുവദിച്ചത്. പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ മദ്യവ്യാപാരത്തിനുളള ഒരു ലൈസൻസും അനുവദിക്കരുതെന്ന സർക്കാർ നിർദ്ദേശം മറികടന്നായിരുന്നു ഇത്. മദ്യനയം പ്രഖ്യാപിച്ച ശേഷം എഫ്.എൽ 7 ലൈസൻസിന് വേണ്ടി വീണ്ടും അപേക്ഷ സമർപ്പിക്കാമെന്ന് എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡിഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ജയശങ്കർ.ആർ ഉത്തരവിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR LICENCE CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA